ഈ സായാഹ്നത്തില്‍
കുങ്കുമവര്‍ണ്ണത്താല്‍ ചാലിച്ചൊരു പൊട്ടുപോല്‍
സൂര്യബിംബത്തെക്കാണുന്നു ഈ സായാഹ്നത്തില്‍
കിന്നാരം പറഞ്ഞൊഴുകിയ കിന്നരിപ്പുഴയോടും
പക്ഷികളും പൂത്തുമ്പികളും വിടപറയുന്നു.
പ്രഭാതത്തില്‍ തന്നോട് മന്ത്രിക്കുന്ന താമരയോടും സൂര്യന് വിടപറയുന്ന സായാഹ്നം.
പ്രഭാതകിരണങ്ങളേറ്റ് തിളങ്ങിനിന്ന
ഇലകളും വാടിക്കൊഴിയുന്നു.
ഇളനീലമേഘങ്ങല്മറയുന്നു
ഇരുളാല്‍ ഈ സായാഹ്നവേളയില്‍,
വാനിനെ പൊട്ടുതൊടുവിച്ച സൂര്യനോ
മെല്ലെമാറിമറയുന്നു ഈ സായാഹ്നവേളയില്‍
നാഫിഅപര്വീണ്
std.vii.B
G.U.P.S.Vellangallur
No comments:
Post a Comment