Thursday 18 October 2012

     എന്തിനീ പിണക്കം
വെറുതെയാണെന്നിരിക്കിലും ഒന്നു
പരിചയപ്പെടുത്തട്ടെ അവനെ ഞാന്‍
എന്റെ കളിക്കൂട്ടുകാരനായിരുന്നവന്‍
എപ്പോഴും എന്നോടു കൂടെയുണ്ടായിരുന്നവന്‍
എന്നെ അവന്റെ കയ്യിലേല്പിച്ചെന്നമ്മ
ജോലികളെല്ലാം തീര്‍ത്തിരുന്നു
അവന്‍ പോകുമ്പോഴേ പിന്നെ
അമ്മ എന്നരികിലെത്താറുള്ളു.
ഓര്‍മ്മവെച്ചനാള്‍ മുതലവനെ ഞാന്‍
സ്നേഹിച്ചിരുന്നു ഒന്നുമോര്‍ക്കാതെ
പഠിക്കുന്നസമയത്തെന്നരികില്‍
അടങ്ങിയിരിക്കുമായിരുന്നവന്‍
കാലവര്‍ഷത്തിലും തുലാവര്‍ഷത്തിലും
മേടച്ചൂടില്‍ തളര്‍ന്നിരിക്കുമ്പോഴും
തനിച്ചാണു ഞനെങ്കിലവന്‍
എന്നടുത്തോടിയെത്തുമായിരുന്നു
എപ്പഴോവളര്‍ന്നുപോയൊരു പ്രേമമായതു
ഞനറിയാതെ എന്നെയും പ്രേമിച്ചവന്‍
കൗമാരം വിടപറഞ്ഞ് യൗവനം തുടിക്കുന്ന
നാളിലായിരുന്നങ്ങനെ ഭവിച്ചതും
ദൂരയാത്രയ്ക്കു ഞാന്‍ വണ്ടിയില്‍കേറിയാല്‍
ഉടനെന്നരികിലോടിയെത്തുമവന്‍
എങ്കിലും ഒരുവിളിപ്പാടകലെ
 നിര്‍ത്തുമായിരുന്നു ഞാനവനെ
പിന്നെപ്പിന്നെ എപ്പോഴുമവന്‍ പറയാതെ
അറിയാതെ എന്നരികിലോടിയെത്തും
കോളേജില്‍ പഠിക്കുന്നകാലത്ത്
കണക്ക് ക്ലാസ്സിലാണവനോടിയെത്തുക,
ആരേലും അറിഞ്ഞോയെന്നറിയാന്‍
ചുറ്റിലും കണ്ണോടിക്കവേ-"മിസ്സിന്റെ"
ചുണ്ടിലെ കള്ളപ്പുഞ്ചിരികണ്ടു
ജാള്യതയോടെ തലകുനിക്കും ഞാന്‍
ക്ഷീണം തോന്നുമ്പോഴൊക്കെയും
മിഴികളില്‍ തലോടിക്കൊണ്ടെന്നെ
സാന്ത്വനിപ്പിക്കാറുണ്ടായിരുന്നവന്‍
പകലിനേക്കാള്‍ രാത്രിയാണവന്
എന്നോടൊത്തിരിക്കാനേറെയിഷ്ടം
നേരംപുലര്‍ന്നാലും കിടക്കവിട്ട്
എഴുന്നേല്‍ക്കാന്‍ സമ്മതിക്കില്ലവന്‍
എന്നാല്‍ പിണക്കമാണീയിടെയായെന്നോടു
ചെറുകാര്യങ്ങള്‍ക്കുപോലും പിണങ്ങിപ്പിരിയും
പിന്നെയെത്രവിളിച്ചാലാണെന്നോ
അരികിലെത്തി മിഴിയിലൊന്നുതൊടുന്നതും
കാലം കഴിയുന്തോറും പിണക്കംമാറും
എന്നപ്രതീക്ഷയിലാണു ഞാനിന്നും
എന്തിനാണിനിയും എന്നോടുപിണക്കം
"പൊന്നുറക്കമേ" വന്നെന്‍ കണ്ണില്‍
ഒരു ചുംബനം തന്നേ പോ.....
"അവനാണ് നിങ്ങളുടേയും എന്റെയും പ്രിയപ്പെട്ട ഉറക്കം"........
                                                           പി.കെ.മേരി
                                                           ജി.യു.പി.എസ്സ്.വെള്ളാങ്ങല്ലൂര്‍ 

Wednesday 17 October 2012

വെളളാങ്ങല്ലൂര്‍ ഗവ.യു.പി.സ്ക്കൂളില്‍ സ്ക്കൂല്‍തല യൂത്ത് ഫെസ്ററിവല്‍ നടന്നു.
     

          പി.ടി.എ.പ്രസിഡണ്ട് ശ്രീ.അബ്ദുല്‍നിസാര്‍ ഉദ്ഘാടനം ചെയ്ത സമ്മേളനത്തില്‍ എസ്.എം.സി. ചെയര്‍മാന്‍ ശ്രീ കെ.കെ.എം.ബഷീര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഹെഡ്മിസ്ട്രസ് ടി.പ്രഭാവതി ടീച്ചര്‍ സ്വാഗതം പറഞ്ഞു. പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ശ്രീ.ബഷീര്‍ സമ്മാനങ്ങള്‍ നല്‍കി. ശ്രീമതി.സുമ ടീച്ചര്‍ നന്ദയും പറഞ്ഞു.

Friday 12 October 2012


                               ഈ സായാഹ്നത്തില്‍

                             
                                     കുങ്കുമവര്‍ണ്ണത്താല്‍ ചാലിച്ചൊരു പൊട്ടുപോല്‍
                                     സൂര്യബിംബത്തെക്കാണുന്നു ഈ സായാഹ്നത്തില്‍
                                     കിന്നാരം പറഞ്ഞൊഴുകിയ കിന്നരിപ്പുഴയോടും
                                     പക്ഷികളും പൂത്തുമ്പികളും വിടപറയുന്നു.
                                     പ്രഭാതത്തില്‍ തന്നോട് മന്ത്രിക്കുന്ന                                                                                           താമരയോടും സൂര്യന്‍ വിടപറയുന്ന സായാഹ്നം.
                                      പ്രഭാതകിരണങ്ങളേറ്റ് തിളങ്ങിനിന്ന
                                      ഇലകളും വാടിക്കൊഴിയുന്നു.
                                      ഇളനീലമേഘങ്ങല്‍മറയുന്നു
                                      ഇരുളാല്‍ ഈ സായാഹ്നവേളയില്‍,
                                     വാനിനെ പൊട്ടുതൊടുവിച്ച സൂര്യനോ
                                     മെല്ലെമാറിമറയുന്നു ഈ സായാഹ്നവേളയില്‍
                                                                           
                                                                                     

                                                                                       നാഫിഅപര്‍വീണ്‍
                                                                                        std.vii.B  
                                                                                         G.U.P.S.Vellangallur









    

Thursday 11 October 2012

സായാഹ്നം


                                          കുങ്കുമവര്‍ണ്ണത്തില്‍ എറിയുന്ന പട്ടുപോല്‍
                                          അകലുന്ന സൂര്യനെ കണ്ടുവോ
                                          ഇടറുന്ന ദീപമായ് സായാഹ്ന വേളയില്‍
                                          സാഗരത്തില്‍ കുളി നിര്‍ബന്ധമോ...
                                          തീവണ്ടി പോല്‍ പക്ഷികള്‍ കൂട്ടമായ്
                                          പറന്നകലുകയായ്.......
                                          കുങ്കുമവര്‍ണ്ണം കറുത്തു പോയി
                                          വാനിലെ സൂര്യന്‍ കടലിലുമായ്
                                          ഇതിലെ ആനന്ദം മനസ്സിലുമായ്.

                                                                                     മുഹമ്മദ് നെബില്‍
                                                                                      std.7.B            
വിദ്യാരംഗം കലാസാഹിത്യവേദി കലാസാഹിത്യമത്സരങ്ങള്‍ ഉദ്ഘാടനം

     വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാസാഹിത്യമത്സരങ്ങള്‍ ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍
ശ്രീ.എം.കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.എം.അബ്ദുള്‍നിസാര്‍ അദ്ധ്യക്ഷത
വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രമതി.ടി. പ്രഭാവതി സ്വാഗതവും കണ്‍വീനര്‍ ശ്രീമതി.എന്‍.ഗീതാഭായി നന്ദിയും പറഞ്ഞു.

Tuesday 9 October 2012





                           ലിറ്റില്‍ ലൈബ്രേറിയന്‍ പ്രോഗ്രാം

          വെള്ളാങ്ങല്ലൂര്‍ സി ആര്‍സി യുടെ ആഭിമുഖ്യത്തില്‍ വെള്ളാങ്കല്ലൂര്‍ ഗവ.യു.പി. സ്ക്കൂളില്‍ 
ലൈബ്രേറിയന്‍ പ്രോഗ്രാം നടന്നു.
         
          ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അനില്‍ മാന്തുരുത്തി ഉദ്ഘാടനം ചെയ്ത 
സമ്മേളനത്തില്‍ പി.ടി.എ. പ്രസിഡണ്ട് ശ്ര.അബ്ദുള്‍ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. 
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത
ഈ പ്രോഗ്രാമില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. എം. കെ മോഹനന്‍ ആശംസകള്‍ അര്‍പ്പിച്ചു. 
ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.രഞ്ജിത്ത് മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. പ്രശസ്ത 
ബാലസാഹിത്യകാരന്‍ ശ്രീ.ഇ.ജിനന്‍ക്ളാസ്സുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി
ടി. പ്രഭാവതി സ്വാഗതവും സീനിയര്‍ അദ്ധ്യാപിക പി.കെ.മേരിടീച്ചര്‍ നന്ദിയും പറഞ്ഞു.







Wednesday 3 October 2012

               എങ്ങോ പോയ് മറഞ്ഞു

എങ്ങോ പോയ് മറഞ്ഞു, തുമ്പപ്പൂ പൂക്കും തൊടികളും
സന്ധ്യാദീപം തെളിക്കും കാവുകളും
ചെമ്മണ്‍പാതയ്ക്കിരുപുറവും നീളും വേലികളും
അവയില്‍ പടര്‍ന്നുപൂക്കും ശംഖുപുഷ്പവും,
കോളാമ്പിപ്പൂവും എങ്ങോപോയ് മറഞ്ഞു.
ഇളംകാറ്റില്‍ ഓടക്കുഴലൂതും മുളംകാടുകളും
ചെമ്പരത്തിപ്പൂവിലൂയലാടും കുഞ്ഞാറ്റക്കുരുവികളും
പൂവിലോ പൂവായ ചിത്രപതംഗങ്ങളും
ഇളവെയിലില്‍ എന്തോതിരയുന്ന പൂംതുമ്പികളും
മറുവാക്കു കേള്‍ക്കാന്‍ കൂകിത്തളരുന്ന-
പൂംകുയിലുകളും എങ്ങോ പോയ് മറഞ്ഞു.
ചെളിതുള്ളും പാടത്തെ ഞാറ്റുപാട്ടിന്നീണവും
തങ്കക്കതിരുകള്‍ കൊഞ്ചിക്കുഴയും വയലേലയും
കതിരു കൊയ്യാനെത്തുന്ന ശുകവൃന്ദവും
കൊയ്ത്തരിവാളിന്‍ മൂര്‍ച്ച കൂട്ടലും എങ്ങോ പോയ് മറഞ്ഞു
കണ്ണംചിരട്ടയില്‍ മണ്ണപ്പം ചുട്ടും
കളിമാവിന്‍ ചോട്ടിലെ മാമ്പഴം പെറുക്കിയും
കളിവീടൊന്നുണ്ടാക്കി അച്ഛനുമമ്മയും കളിച്ചും,
കഴിഞ്ഞനാളുകള്‍ എങ്ങോ പോയ് മറഞ്ഞു.
ഇലഞ്ഞിപ്പൂവിനാല്‍ കൊരുത്തൊരു മാലയും
ഇല്ലകാണുവാന്‍ പച്ചോലവാച്ചും,കളിപ്പന്തും,
ചേലൊത്തനാടിന്‍ മരതകച്ചേലയും,
കാല്‍ത്തളകിലുക്കി നൃത്തം ചവിട്ടുന്ന
അരുവികളും എങ്ങോ പോയ് മറഞ്ഞു.
                                   പി.കെ.മേരി.
                                   ജി.യു.പി.എസ്. വെള്ളാങ്കല്ലൂര്‍.