Tuesday 18 December 2012

അക്ഷര ദീ പ മാണ മ്മ  


സ്നേഹപൂക്കള്‍ വിടര്‍ത്തി 
സ്നേഹിക്കാന്‍ കൊതിക്കുമമ്മ 
സ്നേഹവത്തില്‍ തുറന്നു 
ഈണം മൂളു മെന്നമ്മ 
അക്ഷരചെപ്പ്‌  തുറന്ന് 
നാലക്ഷരം ചൊല്ലിത്തരുമെന്നമ്മ 
എന്നും മനസ്സില്‍ പൊഴിയാത്ത പുഷ്പം പോല്‍ 
വിരിയുന്നതാണ് എന്‍റെ യമ്മ 
രത്നം പതിച്ച പൊന്‍ മാല പോലെ 
മൃ ദു ലമായ് തീര്‍ന്നുവെന്നമ്മ 
അക്ഷരദീപങ്ങ ളൊ ക്കെ കൊളുത്തിയ 
ദേവതയാണ് എന്‍റെ യമ്മ 

                             അക്ഷന .കെ .എന്‍ 
                             7.ബി .


Friday 14 December 2012
















തലക്കെട്ട് ചേര്‍ക്കുക
    

Thursday 22 November 2012
















അക്ഷരം സമഗ്രവിദ്യാഭ്യാസ പദ്ധതി സ്കൂള്‍ ബസ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ബ്‌‌ളോക്ക് പഞ്ചായത്ത് 
പ്രസിഡണ്ട് ശ്രീമതി ആലീസ് തോമസ് പദ്ധതി വിശദീകരണം നടത്തി.ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ.അനില്‍ മാന്തുരുത്തി, വാര്‍ഡ് മെമ്പര്‍ ശ്രീ.എം. കെ. മോഹനന്‍, എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.ഷൈലാബി സത്താര്‍,ശ്രീമതി.ഷീമ വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പി.ടി.എ. പ്രസിഡണ്ട്
ശ്രീ.എം.എം.അബ്ദുള്‍നിസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് മിസ്ട്രസ് ശ്രീമതി.ടി.പ്രഭാവതി സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. ജോയ് കാനംകുടം നന്ദിയും പറഞ്ഞു.

Friday 16 November 2012

സ്ത്രീ
സ്ത്രീ പ്രകൃതിയാണ്. ഹിന്ദൂ പൂരാണമനുസരിചു ജഡാവസ്ഥയിലുളള പുരുഷന്റെ ഊര്‍ജ്ജമാണ്  സ്ത്രീ.
അവന് ജീവിക്കാനുള്ള പ്രേരണ നല്കുന്നവള്‍. ഭാരതം ഭാരതാംബയാണ്.പുരുഷജന്മത്തിന് പരിമിതി
കളുണ്ട്. അവന്റെ ജീവിതത്തിന് ഒരു മുഖമുള്ളൂ. സ്ത്രീക്ക് എത്ര ഭാവങ്ങള്‍. മകള്‍,അമ്മ,സഹോദരി.
പുരുഷന്റെ ആജ്ഞാശക്തിയല്ല സ്ത്രീ.അവന്റെ പ്രേരകശക്തിയാണ്. സ്ത്രീക്കു മാത്രമേ കുഞ്ഞിനെ
പ്രസവിക്കാനാകൂ. മുലയൂട്ടാനാകൂ. സ്ത്രീ ​എന്നാല്‍ അമ്മയാവേണ്ടവള്‍.അതിനാല്‍ സ്ത്രീജന്മം മഹത്ത
രമാണ്.  ഹിന്ദൂ പൂരാണമനുസരിച്ച് പരാശക്തി സ്ത്രീരൂപമാണ്.അമ്മ എന്ന രണ്ടക്ഷരത്തിന് എല്ലാത്തി
നേക്കാളും ശക്തിയുണ്ട്. പിതാവ് ജന്മത്തിനു കാരണം മാത്രമാണ്. എന്നാല്‍ മാതാവ് അതിനുമപ്പുറമാണ്.
യഥാവിധി കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തി സുരക്ഷിതമായ തലങ്ങളില്‍ എത്തിക്കുന്ന അവരെ സ്വര്‍ഗ
ത്തില്‍ എത്തിക്കുന്നു.  ഒരിക്കല്‍ ഒരു മനുഷ്യന്‍ ഉറക്കത്തില്‍ പ്രാര്‍ത്ഥിച്ചു. ദൈവമെ എന്റെ സംശയം
നീക്കിത്തരണം.എന്തെന്നാല്‍ ഭൂമിയില്‍ സ്വര്‍ഗമുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു.അതെവി‌ടെയാണ്.
നാളെ കാട്ടിത്തരേണമേ.ഉറക്കമുണര്‍ന്ന അയാള്‍ ആദ്യം കണ്ടത് അമ്മയുടെ കാല്‍പാദങ്ങളായി
രുന്നു. ബൈബിളില്‍ സ്വന്തം മകനെ വി‌ധിക്കു വിട്ടുകൊ‌ടുത്ത നിരാലംബയായ മാതാവിനെയാണ്
വാഴ്ത്തുന്നത്. സ്ത്രീക്കു പുരുഷനെക്കാളും സഹനശക്തി കൂടുതലാണ്. അതാണ് അവളുടെ ശക്തിയും.
അതിനാല്‍ സഹോദരിമാരെ നിങ്ങളുടെ ജന്മം പവിത്രമാണ്.

                                                              രാമനാഥന്‍.ടി
                                                             പൂര്‍വ്വവിദ്യാര്‍ത്ഥി
അമ്പോറ്റിക്കണ്ണന്റെ ചോറൂണ്

അമ്പിളിമാമന്റെ തേന്‍നിലാവ്
നക്ഷത്രക്കു‌ഞ്ഞിന്റെ പൂനിലാവ്
അമ്പോറ്റിക്കണ്ണന്റെ ചോറൂണ്
വായോ വായോ വയനാടന്‍ കാറ്റേ
വയറ് നിറയെ ചോറ് തരാം
അപ്പം തരാം  അടയും തരാം
പാല്‍പായസമതു വേറെ തരാം
എല്ലാം എല്ലാം നിറയെ തരാം
വായോ വായോ പൂങ്കാറ്റേ
വായോ വായോ പൊന്‍കാറ്റേ..................

                            ഐശ്വര്യ.ടി
                             ക്ലാസ്. നാല്

Thursday 15 November 2012

14-11-2012





















ശിശുദിനാഘോഷം
പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കെ.എല്‍.ജോയ് ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ആശംസാ പ്രസംഗങ്ങളും, നൃത്തപരിപാടികളും, ഗാനാലാപനവും ഉണ്ടായിരുന്നു.
കുട്ടികള്‍ക്കായി ക്വിസ് പ്രോഗ്രാം,ഗെയിമുകള്‍ ,എന്നിവ നടത്തുകയും സമ്മാനങ്ങള്‍  നല്‍കുകയും ചെയ്തു.
 കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസിക ശ്രീമതി. അംബികടീച്ചര്‍ പ്രകാശനം ചെയ്തു.