Thursday 22 November 2012
















അക്ഷരം സമഗ്രവിദ്യാഭ്യാസ പദ്ധതി സ്കൂള്‍ ബസ് ഉദ്ഘാടനം ബഹുമാനപ്പെട്ട എം.എല്‍.എ. ശ്രീ.ടി.എന്‍.പ്രതാപന്‍ ഉദ്ഘാടനം ചെയ്തു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ ബ്‌‌ളോക്ക് പഞ്ചായത്ത് 
പ്രസിഡണ്ട് ശ്രീമതി ആലീസ് തോമസ് പദ്ധതി വിശദീകരണം നടത്തി.ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
ശ്രീ.അനില്‍ മാന്തുരുത്തി, വാര്‍ഡ് മെമ്പര്‍ ശ്രീ.എം. കെ. മോഹനന്‍, എം.പി.ടി.എ.പ്രസിഡണ്ട് ശ്രീമതി.ഷൈലാബി സത്താര്‍,ശ്രീമതി.ഷീമ വിജയന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. പി.ടി.എ. പ്രസിഡണ്ട്
ശ്രീ.എം.എം.അബ്ദുള്‍നിസാര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഹെഡ് മിസ്ട്രസ് ശ്രീമതി.ടി.പ്രഭാവതി സ്വാഗതവും പി.ടി.എ. വൈസ് പ്രസിഡണ്ട് ശ്രീ. ജോയ് കാനംകുടം നന്ദിയും പറഞ്ഞു.

Friday 16 November 2012

സ്ത്രീ
സ്ത്രീ പ്രകൃതിയാണ്. ഹിന്ദൂ പൂരാണമനുസരിചു ജഡാവസ്ഥയിലുളള പുരുഷന്റെ ഊര്‍ജ്ജമാണ്  സ്ത്രീ.
അവന് ജീവിക്കാനുള്ള പ്രേരണ നല്കുന്നവള്‍. ഭാരതം ഭാരതാംബയാണ്.പുരുഷജന്മത്തിന് പരിമിതി
കളുണ്ട്. അവന്റെ ജീവിതത്തിന് ഒരു മുഖമുള്ളൂ. സ്ത്രീക്ക് എത്ര ഭാവങ്ങള്‍. മകള്‍,അമ്മ,സഹോദരി.
പുരുഷന്റെ ആജ്ഞാശക്തിയല്ല സ്ത്രീ.അവന്റെ പ്രേരകശക്തിയാണ്. സ്ത്രീക്കു മാത്രമേ കുഞ്ഞിനെ
പ്രസവിക്കാനാകൂ. മുലയൂട്ടാനാകൂ. സ്ത്രീ ​എന്നാല്‍ അമ്മയാവേണ്ടവള്‍.അതിനാല്‍ സ്ത്രീജന്മം മഹത്ത
രമാണ്.  ഹിന്ദൂ പൂരാണമനുസരിച്ച് പരാശക്തി സ്ത്രീരൂപമാണ്.അമ്മ എന്ന രണ്ടക്ഷരത്തിന് എല്ലാത്തി
നേക്കാളും ശക്തിയുണ്ട്. പിതാവ് ജന്മത്തിനു കാരണം മാത്രമാണ്. എന്നാല്‍ മാതാവ് അതിനുമപ്പുറമാണ്.
യഥാവിധി കുഞ്ഞിനെ പ്രസവിച്ചു വളര്‍ത്തി സുരക്ഷിതമായ തലങ്ങളില്‍ എത്തിക്കുന്ന അവരെ സ്വര്‍ഗ
ത്തില്‍ എത്തിക്കുന്നു.  ഒരിക്കല്‍ ഒരു മനുഷ്യന്‍ ഉറക്കത്തില്‍ പ്രാര്‍ത്ഥിച്ചു. ദൈവമെ എന്റെ സംശയം
നീക്കിത്തരണം.എന്തെന്നാല്‍ ഭൂമിയില്‍ സ്വര്‍ഗമുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു.അതെവി‌ടെയാണ്.
നാളെ കാട്ടിത്തരേണമേ.ഉറക്കമുണര്‍ന്ന അയാള്‍ ആദ്യം കണ്ടത് അമ്മയുടെ കാല്‍പാദങ്ങളായി
രുന്നു. ബൈബിളില്‍ സ്വന്തം മകനെ വി‌ധിക്കു വിട്ടുകൊ‌ടുത്ത നിരാലംബയായ മാതാവിനെയാണ്
വാഴ്ത്തുന്നത്. സ്ത്രീക്കു പുരുഷനെക്കാളും സഹനശക്തി കൂടുതലാണ്. അതാണ് അവളുടെ ശക്തിയും.
അതിനാല്‍ സഹോദരിമാരെ നിങ്ങളുടെ ജന്മം പവിത്രമാണ്.

                                                              രാമനാഥന്‍.ടി
                                                             പൂര്‍വ്വവിദ്യാര്‍ത്ഥി
അമ്പോറ്റിക്കണ്ണന്റെ ചോറൂണ്

അമ്പിളിമാമന്റെ തേന്‍നിലാവ്
നക്ഷത്രക്കു‌ഞ്ഞിന്റെ പൂനിലാവ്
അമ്പോറ്റിക്കണ്ണന്റെ ചോറൂണ്
വായോ വായോ വയനാടന്‍ കാറ്റേ
വയറ് നിറയെ ചോറ് തരാം
അപ്പം തരാം  അടയും തരാം
പാല്‍പായസമതു വേറെ തരാം
എല്ലാം എല്ലാം നിറയെ തരാം
വായോ വായോ പൂങ്കാറ്റേ
വായോ വായോ പൊന്‍കാറ്റേ..................

                            ഐശ്വര്യ.ടി
                             ക്ലാസ്. നാല്

Thursday 15 November 2012

14-11-2012





















ശിശുദിനാഘോഷം
പി.ടി.എ വൈസ് പ്രസിഡണ്ട് ശ്രീ.കെ.എല്‍.ജോയ് ശിശുദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികളുടെ ആശംസാ പ്രസംഗങ്ങളും, നൃത്തപരിപാടികളും, ഗാനാലാപനവും ഉണ്ടായിരുന്നു.
കുട്ടികള്‍ക്കായി ക്വിസ് പ്രോഗ്രാം,ഗെയിമുകള്‍ ,എന്നിവ നടത്തുകയും സമ്മാനങ്ങള്‍  നല്‍കുകയും ചെയ്തു.
 കുട്ടികള്‍ തയ്യാറാക്കിയ കയ്യെഴുത്തു മാസിക ശ്രീമതി. അംബികടീച്ചര്‍ പ്രകാശനം ചെയ്തു.

Wednesday 14 November 2012

നിര്‍മ്മലതയുടെ റോസാപ്പൂക്കള്‍
വിശ്വപ്രസിദ്ധ ഇംഗ്ലീഷ് കവിയായ വില്യം വേര്‍ഡ്സ് വര്‍ത്തിന്റെപുകള്‍പെറ്റ കവിതയാണ് അനശ്വരഗീതകം. പൂവിലുംപൂമ്പാറ്റയിലും പു​​ഴയിലും മഴയിലും മാരിവില്ലിലുമൊക്കെ കുട്ടിക്കാലത്തുണ്ടായിരുന്ന കൗതുകം, മുതിര്‍ന്നു വരുമ്പോള്‍ കുറയുന്നുവെന്നതിന്റെ കാരണമന്വേഷിക്കുകയാണ് കവി. അവസാനം ഉത്തരം കണ്ടെത്തുന്നത്  ഇപ്രകാരമാണ്. കുട്ടികളായിരുന്നപ്പോള്‍ നമുക്ക് സ്വഗൃഹമായ സ്വര്‍ഗ്ഗത്തിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്നു.
കടലില്‍ നിന്നും ദൂരെപോകുമ്പോള്‍ സാഗരസാന്നിധ്യവും ശബ്ദവും അകലുന്നതുപോലെ. അതാണ് പ്രകൃതിയുടെ നിറവിലും നനവിലും നമ്മുടെ താത്പര്യമില്ലായ്മയ്ക്ക് കാരണം. അത് മറികടക്കുവാന്‍ ശിശുസഹജമായ നൈര്‍മ്മല്യം  വീണ്ടെടുക്കാനാണ് കവി ആഹ്വാനം ചെയ്യുന്നത്.  സുഖവും സന്തോഷവും വീണ്ടടുക്കന്‍ കുട്ടികളെപ്പോതെ അകണമെന്നാണ് പലരുടെയും പ്രസ്താവന.ഉള്ളുതുറന്ന് ചിരിക്കാനും കളിക്കാനും കഴിയുന്നവര്‍ക്ക് പലവിധപ്രശ്നങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ കഴിയുമെന്നും അദ്ദേഹം
ഓര്‍മ്മിപ്പിക്കുന്നു. ശിശുദിനം ആഘോഷിക്കുന്ന ഈ മാസം നാമെല്ലാം പ്രത്യേകം ഓര്‍ക്കുന്ന മഹത് വ്യക്തിയാണ്
ജവഹര്‍ലാല്‍നെഹ്റു.കുഞ്ഞങ്ങളെ സ്നേഹിക്കുകയും അവര്‍ക്ക് പരിഗണനയും പരിലാളനയും നല്കി മാനവികതയുടെ നൈസര്‍ഗ്ഗിക ഭാവങ്ങളിലേക്ക് നയിക്കാന്‍ഉദ്ബോധിപ്പിക്കുകയും ചെയ്തമഹാന്‍. അദ്ദേഹത്തെ ഓര്‍ക്കുമ്പോഴെല്ലാം ആ മനോഹരമായ റോസാപുഷപവും ഒരു മന്ദസ്മിതത്തോടെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. ഓരോ കുഞ്ഞും ഓരേ റോസാപുഷ്പങ്ങളായിത്തീരട്ടെ എന്നാഗ്രഹിക്കുകയാണ്. എന്നാല്‍ നമുക്കുചുറ്റും ബാല്യവും ബാലലീലകളും പഴങ്കഥകളായി. താരാട്ടും താരാപഥവും ആസ്വദിക്കാനാകാത്ത കുട്ടികള്‍
സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക്  വഴുതിവീഴുന്നതായി കാണാം. ഇവരെ വീണ്ടെടുക്കാന്‍ മാതാപിതാക്കളോടും
അധ്യാപകരോടും സാമൂഹികപ്രവര്‍ത്തകരോടുമൊപ്പം നമുക്കും ശ്രമിക്കാം. വഴിതെറ്റിപ്പോകുന്ന ഓരോ ശിശുവിനെയും ശരിയുടെ പാതയിലേക്കടുപ്പിച്ച് ഒരു റോസാപുഷ്പമാക്കി മാറ്റാന്‍ നമുക്ക് ശ്രമിക്കാം. എല്ലാവര്‍ക്കും
ശിശുദിനാശംസകള്‍.....!!!
                                                            റാണി ജോസഫ്
                                                            ജി.യു.പി.എസ്.വെള്ളാങ്ങല്ലൂര്‍.       

Sunday 11 November 2012

           അനുസരണയില്ലാത്ത മനസ്സ്
മനസ്സേ,നീ മൗനത്തിന്‍ മറനീക്കി
മായാതെ,മറയാതെ,ഓടിയൊളിക്കാതെ,
നാളുകളേറെയായ് പാടുപെടുന്നു.......
നിന്നെയെന്‍ കൈപ്പിടിയിലൊതുക്കാന്‍.
കൈവിട്ടുപോകാതെയെന്നെ,നീ
കാണാക്കയത്തില്‍ തള്ളിടാതെ...
ഓര്‍ക്കുവാനൊത്തിരി സ്വപ്നങ്ങളും
ഒരിത്തിരിസ്വകാര്യവും നിനക്കുസ്വന്തം.
ബാല്യത്തിലൊരു പൂമ്പാററയായ്
പാറിക്കളിച്ചെന്നകതാരില്‍...........
കൗമാരത്തില്‍ നുറുങ്ങുസ്വപ്നങ്ങളും
കലാലയസൗഹൃദവും നിനക്കുസ്വന്തം.
പിന്നീടെന്നോ നഷ്ടമായെനിക്ക്,
പറയാതെ നീയകന്നുപോയീ.....
ഓര്‍ക്കുവാന്‍ നേരമുണ്ടായില്ലൊട്ടും,നിന്നെ
ഓര്‍മ്മതന്‍ചെപ്പിലടച്ചുവെച്ചു.
പഠനത്തിന്‍ പിരിമുറുക്കങ്ങളും
ബിരുദവും ജോലിയും ജീവിതഭാരവും
കാലങ്ങളതിവേഗം കടന്നുപോയീ....
മാറ്റങ്ങള്‍ ജീവിതചര്യയായി.
സ്നേഹത്തിന്‍ തലോടലില്‍
ആനന്ദനൃത്തമാടീ....നീ
പിണക്കത്തിന്‍ ചുടുകാറ്റില്‍
കാര്‍മേഘങ്ങളായുരുണ്ടു കൂടി
ദുഃഖത്തിന്‍ നനുത്ത കാറ്റില്‍
പേമാരിയായ് കോരിചൊരിഞ്ഞു നീ...
കുറ്റപ്പെടുത്തലിന്‍ കൊടുങ്കാറ്റില്‍
പ്രക്ഷുബ്ധമായ തിരമാലകളായ് നീ.
അരുതേ..... മനസ്സേ.....പ്രതികരിക്കരുതേ
അടങ്ങൂ... സ്വയം ....ആശ്വസിക്കൂ.....
അനുസരണയില്ലാത്തതെന്തേ,നിനക്ക്..
അന്യയായ് തീര്‍ന്നോ ഞാന്‍?
                            
                                     ഐഷമുരളി
                                     ജി.യു.പി.എസ്.വെള്ളാങ്ങല്ലൂര്‍    

Wednesday 7 November 2012

നിറവ് ‍ 2012-13

നാലാം ക്ലാസ് വിദ്യാര്‍ത്ഥി  ഐശ്വര്യ പച്ചക്കറിത്തോട്ടത്തില്‍ഫോട്ടോ0023.jpg
637K   View   Share   Download  
ഫോട്ടോ0024.jpgഫോട്ടോ0024.jpg
591K   View   Share   Download  
ഫോട്ടോ0025.jpgഫോട്ടോ0025.jpg
680K   View   Share   Download  
ഫോട്ടോ0026.jpgഫോട്ടോ0026.jpg
638K   View   Share   Download