Wednesday 14 November 2012

നിര്‍മ്മലതയുടെ റോസാപ്പൂക്കള്‍
വിശ്വപ്രസിദ്ധ ഇംഗ്ലീഷ് കവിയായ വില്യം വേര്‍ഡ്സ് വര്‍ത്തിന്റെപുകള്‍പെറ്റ കവിതയാണ് അനശ്വരഗീതകം. പൂവിലുംപൂമ്പാറ്റയിലും പു​​ഴയിലും മഴയിലും മാരിവില്ലിലുമൊക്കെ കുട്ടിക്കാലത്തുണ്ടായിരുന്ന കൗതുകം, മുതിര്‍ന്നു വരുമ്പോള്‍ കുറയുന്നുവെന്നതിന്റെ കാരണമന്വേഷിക്കുകയാണ് കവി. അവസാനം ഉത്തരം കണ്ടെത്തുന്നത്  ഇപ്രകാരമാണ്. കുട്ടികളായിരുന്നപ്പോള്‍ നമുക്ക് സ്വഗൃഹമായ സ്വര്‍ഗ്ഗത്തിനോട് ഏറ്റവും അടുപ്പമുണ്ടായിരുന്നു.
കടലില്‍ നിന്നും ദൂരെപോകുമ്പോള്‍ സാഗരസാന്നിധ്യവും ശബ്ദവും അകലുന്നതുപോലെ. അതാണ് പ്രകൃതിയുടെ നിറവിലും നനവിലും നമ്മുടെ താത്പര്യമില്ലായ്മയ്ക്ക് കാരണം. അത് മറികടക്കുവാന്‍ ശിശുസഹജമായ നൈര്‍മ്മല്യം  വീണ്ടെടുക്കാനാണ് കവി ആഹ്വാനം ചെയ്യുന്നത്.  സുഖവും സന്തോഷവും വീണ്ടടുക്കന്‍ കുട്ടികളെപ്പോതെ അകണമെന്നാണ് പലരുടെയും പ്രസ്താവന.ഉള്ളുതുറന്ന് ചിരിക്കാനും കളിക്കാനും കഴിയുന്നവര്‍ക്ക് പലവിധപ്രശ്നങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മുക്തിനേടാന്‍ കഴിയുമെന്നും അദ്ദേഹം
ഓര്‍മ്മിപ്പിക്കുന്നു. ശിശുദിനം ആഘോഷിക്കുന്ന ഈ മാസം നാമെല്ലാം പ്രത്യേകം ഓര്‍ക്കുന്ന മഹത് വ്യക്തിയാണ്
ജവഹര്‍ലാല്‍നെഹ്റു.കുഞ്ഞങ്ങളെ സ്നേഹിക്കുകയും അവര്‍ക്ക് പരിഗണനയും പരിലാളനയും നല്കി മാനവികതയുടെ നൈസര്‍ഗ്ഗിക ഭാവങ്ങളിലേക്ക് നയിക്കാന്‍ഉദ്ബോധിപ്പിക്കുകയും ചെയ്തമഹാന്‍. അദ്ദേഹത്തെ ഓര്‍ക്കുമ്പോഴെല്ലാം ആ മനോഹരമായ റോസാപുഷപവും ഒരു മന്ദസ്മിതത്തോടെ നമ്മുടെ മനസ്സിലേക്ക് കടന്നുവരുന്നു. ഓരോ കുഞ്ഞും ഓരേ റോസാപുഷ്പങ്ങളായിത്തീരട്ടെ എന്നാഗ്രഹിക്കുകയാണ്. എന്നാല്‍ നമുക്കുചുറ്റും ബാല്യവും ബാലലീലകളും പഴങ്കഥകളായി. താരാട്ടും താരാപഥവും ആസ്വദിക്കാനാകാത്ത കുട്ടികള്‍
സൈബര്‍ കുറ്റകൃത്യങ്ങളിലേക്ക്  വഴുതിവീഴുന്നതായി കാണാം. ഇവരെ വീണ്ടെടുക്കാന്‍ മാതാപിതാക്കളോടും
അധ്യാപകരോടും സാമൂഹികപ്രവര്‍ത്തകരോടുമൊപ്പം നമുക്കും ശ്രമിക്കാം. വഴിതെറ്റിപ്പോകുന്ന ഓരോ ശിശുവിനെയും ശരിയുടെ പാതയിലേക്കടുപ്പിച്ച് ഒരു റോസാപുഷ്പമാക്കി മാറ്റാന്‍ നമുക്ക് ശ്രമിക്കാം. എല്ലാവര്‍ക്കും
ശിശുദിനാശംസകള്‍.....!!!
                                                            റാണി ജോസഫ്
                                                            ജി.യു.പി.എസ്.വെള്ളാങ്ങല്ലൂര്‍.       

No comments:

Post a Comment