Friday 26 July 2013

                            കർക്കടകത്തിൻ നൊമ്പരം

കള്ളക്കർക്കടകമെന്നാരോ
വിളിക്കുന്നെന്ന് ചൊല്ലി
കണ്ണിരൊഴുക്കു  നിർത്താതെ തന്നെ
കേഴുകയാണിപ്പോഴും മുന്നിൽ
       രാമ,നാമജപകീർ ത്തനങ്ങളാൽ
       കാമക്രോധാദികളെയകറ്റാനും
       മർത്യനു മനസ്സിനെ ശുദ്ധമാക്കാനും
       മാനവദേഹത്തെ ശുദ്ധികരിക്കാനും
മേൽക്കൂര തൊട്ടിങ്ങ് പുൽനാമ്പുവരെ
കഴുകിത്തേച്ചു മിനുക്കിയെടുക്കാനും
കർക്കടകമൊരിക്കൽ വരാതിരുന്നാൽ
കാത്തിരിക്കാനെന്തുണ്ട് മർത്യന്
      നിളയെ നിറച്ച് കരകവിഞ്ഞൊഴുക്കാനും
      നീർ, കൊണ്ടു സംഭരണി നിറയ്ക്കാനും
      പൊൻചിങ്ങമാസത്തെ കാത്തിരിക്കാനും
      വരേണ്ടതല്ലയോ  ഈ കർക്കടക മാസം
കർക്കടകക്കഞ്ഞിയെന്നും,  മരുന്നെന്നും
കള്ളപ്പേരിട്ടോമനിച്ചു വിളിക്കുന്ന മനുജൻ
കർക്കടകത്തെ മാത്രമെന്തേയിപ്പോഴും
"കള്ള"ക്കർക്കടകമെന്നാരോപിച്ചു
"കള്ള"ക്കർക്കടകമെന്നു തന്നെ വിളിക്കുന്നിപ്പോഴും
"കള്ള"ക്കർക്കടകമെന്ന പേരു വിളിപ്പൂ......

                                                             പി.കെ.മേരി
                                                              ജി.യു.പി.എസ്.
                                                               വെള്ളാങ്ങല്ലൂർ