Thursday, 11 October 2012

സായാഹ്നം


                                          കുങ്കുമവര്‍ണ്ണത്തില്‍ എറിയുന്ന പട്ടുപോല്‍
                                          അകലുന്ന സൂര്യനെ കണ്ടുവോ
                                          ഇടറുന്ന ദീപമായ് സായാഹ്ന വേളയില്‍
                                          സാഗരത്തില്‍ കുളി നിര്‍ബന്ധമോ...
                                          തീവണ്ടി പോല്‍ പക്ഷികള്‍ കൂട്ടമായ്
                                          പറന്നകലുകയായ്.......
                                          കുങ്കുമവര്‍ണ്ണം കറുത്തു പോയി
                                          വാനിലെ സൂര്യന്‍ കടലിലുമായ്
                                          ഇതിലെ ആനന്ദം മനസ്സിലുമായ്.

                                                                                     മുഹമ്മദ് നെബില്‍
                                                                                      std.7.B            
വിദ്യാരംഗം കലാസാഹിത്യവേദി കലാസാഹിത്യമത്സരങ്ങള്‍ ഉദ്ഘാടനം

     വിദ്യാരംഗം കലാസാഹിത്യവേദിയുടെ കലാസാഹിത്യമത്സരങ്ങള്‍ ബഹുമാനപ്പെട്ട വാര്‍ഡ് മെമ്പര്‍
ശ്രീ.എം.കെ.മോഹനന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് ശ്രീ.എം.എം.അബ്ദുള്‍നിസാര്‍ അദ്ധ്യക്ഷത
വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രമതി.ടി. പ്രഭാവതി സ്വാഗതവും കണ്‍വീനര്‍ ശ്രീമതി.എന്‍.ഗീതാഭായി നന്ദിയും പറഞ്ഞു.

Tuesday, 9 October 2012





                           ലിറ്റില്‍ ലൈബ്രേറിയന്‍ പ്രോഗ്രാം

          വെള്ളാങ്ങല്ലൂര്‍ സി ആര്‍സി യുടെ ആഭിമുഖ്യത്തില്‍ വെള്ളാങ്കല്ലൂര്‍ ഗവ.യു.പി. സ്ക്കൂളില്‍ 
ലൈബ്രേറിയന്‍ പ്രോഗ്രാം നടന്നു.
         
          ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.അനില്‍ മാന്തുരുത്തി ഉദ്ഘാടനം ചെയ്ത 
സമ്മേളനത്തില്‍ പി.ടി.എ. പ്രസിഡണ്ട് ശ്ര.അബ്ദുള്‍ നിസാര്‍ അദ്ധ്യക്ഷത വഹിച്ചു. 
വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളും പങ്കെടുത്ത
ഈ പ്രോഗ്രാമില്‍ വാര്‍ഡ് മെമ്പര്‍ ശ്രീ. എം. കെ മോഹനന്‍ ആശംസകള്‍ അര്‍പ്പിച്ചു. 
ബി.ആര്‍.സി.ട്രെയിനര്‍ ശ്രീ.രഞ്ജിത്ത് മാസ്റ്റര്‍ പദ്ധതി വിശദീകരണം നടത്തി. പ്രശസ്ത 
ബാലസാഹിത്യകാരന്‍ ശ്രീ.ഇ.ജിനന്‍ക്ളാസ്സുകള്‍ നയിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി
ടി. പ്രഭാവതി സ്വാഗതവും സീനിയര്‍ അദ്ധ്യാപിക പി.കെ.മേരിടീച്ചര്‍ നന്ദിയും പറഞ്ഞു.







Wednesday, 3 October 2012

               എങ്ങോ പോയ് മറഞ്ഞു

എങ്ങോ പോയ് മറഞ്ഞു, തുമ്പപ്പൂ പൂക്കും തൊടികളും
സന്ധ്യാദീപം തെളിക്കും കാവുകളും
ചെമ്മണ്‍പാതയ്ക്കിരുപുറവും നീളും വേലികളും
അവയില്‍ പടര്‍ന്നുപൂക്കും ശംഖുപുഷ്പവും,
കോളാമ്പിപ്പൂവും എങ്ങോപോയ് മറഞ്ഞു.
ഇളംകാറ്റില്‍ ഓടക്കുഴലൂതും മുളംകാടുകളും
ചെമ്പരത്തിപ്പൂവിലൂയലാടും കുഞ്ഞാറ്റക്കുരുവികളും
പൂവിലോ പൂവായ ചിത്രപതംഗങ്ങളും
ഇളവെയിലില്‍ എന്തോതിരയുന്ന പൂംതുമ്പികളും
മറുവാക്കു കേള്‍ക്കാന്‍ കൂകിത്തളരുന്ന-
പൂംകുയിലുകളും എങ്ങോ പോയ് മറഞ്ഞു.
ചെളിതുള്ളും പാടത്തെ ഞാറ്റുപാട്ടിന്നീണവും
തങ്കക്കതിരുകള്‍ കൊഞ്ചിക്കുഴയും വയലേലയും
കതിരു കൊയ്യാനെത്തുന്ന ശുകവൃന്ദവും
കൊയ്ത്തരിവാളിന്‍ മൂര്‍ച്ച കൂട്ടലും എങ്ങോ പോയ് മറഞ്ഞു
കണ്ണംചിരട്ടയില്‍ മണ്ണപ്പം ചുട്ടും
കളിമാവിന്‍ ചോട്ടിലെ മാമ്പഴം പെറുക്കിയും
കളിവീടൊന്നുണ്ടാക്കി അച്ഛനുമമ്മയും കളിച്ചും,
കഴിഞ്ഞനാളുകള്‍ എങ്ങോ പോയ് മറഞ്ഞു.
ഇലഞ്ഞിപ്പൂവിനാല്‍ കൊരുത്തൊരു മാലയും
ഇല്ലകാണുവാന്‍ പച്ചോലവാച്ചും,കളിപ്പന്തും,
ചേലൊത്തനാടിന്‍ മരതകച്ചേലയും,
കാല്‍ത്തളകിലുക്കി നൃത്തം ചവിട്ടുന്ന
അരുവികളും എങ്ങോ പോയ് മറഞ്ഞു.
                                   പി.കെ.മേരി.
                                   ജി.യു.പി.എസ്. വെള്ളാങ്കല്ലൂര്‍.