Friday 8 March 2013


സ്കൂള്‍ വാര്‍ഷികം 
വെള്ളാങ്ങല്ലുര്‍ ഗവ .യു .പി സ്കൂളിലെ അമ്പത്തിരണ്ടാം സ്കൂള്‍ വാര്‍ഷികവും അധ്യാപക രക്ഷകതൃ ദിനവും യാത്രയയപ്പ് സമ്മേളനവും നവീകരിച്ച അടുക്കളയും MLA ശ്രീ .T .N പ്രതാപന്‍ ഉദ്ഘാടനം ചെയ്തു .
വെള്ളാങ്ങല്ലുര്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ .അനില്‍ മാന്തുരുത്തി അദ്യക്ഷത വഹിച്ചു . സര്‍വീസില്‍ നിന്നും വിരമിവാര്‍ഡ് ക്കുന്ന ശ്രീമതി T.K . അംബിക ടീച്ചര്‍ക്ക്‌ യാത്രയയപ്പ് നല്‍കി . ടീച്ചര്‍ വിദ്യാലയത്തിനു നല്‍കുന്ന മൈക്ക് സെറ്റ് പ്രധാനാധ്യാപിക ശ്രീമതി ടി . പ്രഭാവതി ഏറ്റുവാങ്ങി . 

ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി ആലിസ് തോമസ്‌ സമ്മാന ദാനവും ബ്ലോക്ക്‌ മെമ്പര്‍ ശ്രീമതി ചന്ദ്രിക ശിവരാമന്‍ എന്‍ ഡോ വ് മെന്റ്  വിതരണവും നടത്തി . ഇരിങ്ങാലക്കുട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീമതി N . R . മല്ലിക മുഖ്യ അതിഥി ആയിരുന്നു . വിദ്യാഭ്യാസ സ്റ്റാന്‍ ഡി ങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ ഉണ്ണികൃഷ്ണന്‍ കുറ്റിപ്പ റ മ്പില്‍ വാര്‍ഡ്‌ മെമ്പര്‍ ശ്രീ M.K. മോഹനന്‍ ,വെള്ളാങ്ങല്ലുര്‍ BPO ശ്രീ K.V. രാമജയന്‍ ,PTA പ്രസിഡന്റ്‌ ശ്രീ M.M അബ്ദുള്‍ നിസ്സാര്‍ ,
SMC ചെയര്‍മാന്‍ ശ്രീ K.K.M ബഷീര്‍ ,MPTA പ്രസിഡന്റ്‌ ശ്രീമതി ഷൈ ലാബി സത്താര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു . ഹെഡ് മിസ്‌ ട്രെസ് സ്വാഗതവും പ്രോഗ്രാം കണ്‍ വീനര്‍ റാണി ജോസഫ്‌ നന്ദിയും സ്റ്റാഫ്‌ സ്ക്രെ ട്രി ശ്രീമതി P.M. ഫാത്തിമ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു . തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു . 


No comments:

Post a Comment